
കാക്കനാട് :രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും (ആർ.സി.എസ്.എസ് ) രാജഗിരി ബിസിനസ് സ്കൂളും (ആർ.ബിഎസ് ) സംയുക്തമായി പൂർവവിദ്യാർത്ഥികൾക്കായി ‘പിന്നിൽ നിന്ന് നയിക്കുക’ (ലീഡിങ് ഫ്രം ദി ബാക്ക് ) എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ടാറ്റ മോട്ടോഴ്സ് മുൻ ഉപാധ്യക്ഷനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ശ്രി. രവി കാന്ത്, പ്രശസ്ത കോർപ്പറേറ്റ് പരിശീലകനും എഴുത്തുകാരുമായ ശ്രി. രാജേഷ് ശ്രീവാസ്തവ എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു.
നേതൃത്വത്തിലെ മാറ്റങ്ങൾ, ഫലപ്രദമായ ടീം നിർമാണം, സ്ഥാപനങ്ങൾ നേരിടുന്ന പുതിയ വെല്ലുവിളികൾ എന്നീ വിഷയങ്ങളിൽ ഇരുവരും അനുഭവങ്ങൾ പങ്കുവെച്ചു. ‘പിന്നിൽ നിന്ന് നയിക്കുക’ എന്ന സമീപനം തുറന്ന മനോഭാവവും വിശ്വാസത്തിൽ അധിഷ്ഠിതമായ കൂട്ടായ പ്രവർത്തനവും പ്രാധാന്യമുള്ളതാണെന്ന് തന്റെ ഉൽഘാടന പ്രസംഗത്തിൽ രവി കാന്ത് വിശദീകരിച്ചു. അനിശ്ചിതത്വം, വിവരങ്ങളുടെ അമിത പ്രവാഹം, പുതുതലമുറയുടെ തൊഴിൽ രംഗത്തേക്കുള്ള പ്രവേശനം, എ.ഐയുടെ ഉയർന്ന സ്വാധീനം എന്നിവയും സ്ഥാപങ്ങളിലെ പ്രധാന വെല്ലുവിളികളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാപനങ്ങളിലെ നേത്യത്വത്തിന്റെ ഭാവി വിശ്വാസത്തിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി ശ്രി. രാജേഷ് ശ്രീവാസ്തവ പറഞ്ഞു, “മാറിവരുന്ന സമയത്ത് ഒരു സ്ഥാപനത്തിന്റെ എല്ലാ നിലകളിലും വിശ്വാസം വളർത്തപ്പെടണം. വാക്കുകളിലും പ്രവൃത്തികളിലും സ്ഥിരതയുള്ള നിഷ്ഠയാണ് ഇന്നത്തെ നേതൃത്വത്തിന്റെ യഥാർത്ഥ ശക്തി.”
പൂർവവിദ്യാർത്ഥികൾക്ക് കൂടുതൽ സഹകരണപരവും ഫലപ്രദവുമായ നേതൃത്വം രൂപപ്പെടുത്താൻ പ്രായോഗികമാർഗങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
Photo Courtesy - Google











