01:15am 09 September 2026
NEWS
യു.ഡി.എഫ്. സ്ഥാനാർത്ഥി എബി കുര്യാക്കോസിനായി തൊഴിലാളി സംഗമം നടത്തി
04/04/2026  05:48 PM IST
nila
യു.ഡി.എഫ്. സ്ഥാനാർത്ഥി എബി കുര്യാക്കോസിനായി തൊഴിലാളി സംഗമം നടത്തി

 

ചെങ്ങന്നൂർ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിൽ കോഡുകളെല്ലാം തൊഴിൽ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നറിഞ്ഞിട്ടും ഇടതു സർക്കാർ തൊഴിൽ കോഡുകൾ അതിവേഗം നടപ്പിലാക്കുകയാണെന്ന് ഐഎൻറ്റിയുസി ജില്ലാ പ്രസിഡൻ്റ് ജി. ബൈജു പറഞ്ഞു. യു ഡിഎഫ് സ്ഥാനാർ അഡ്വ: എബി കുര്യാക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന യുഡിറ്റിഎഫ് തൊഴിലാളി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഐഎൻറ്റിയുസി സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ. ദേവദാസ് അധ്യക്ഷത വഹിച്ചു.  യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം, കൺവീനർ അഡ്വ: ഡി. നാഗേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി  പി.വി.ജോൺ, ഐഎൻറ്റിയുസി ജില്ലാ സെക്രട്ടറിമാരായ കെ. ഷിബു രാജൻ പ്രവീൺ എൻ. പ്രഭ, നഗരസഭാ ചെയർമാൻ മനീഷ് കീഴാമoത്തിൽ, ജോൺ മുളങ്കാട്ടിൽ,മിനിക്കുട്ടി, എം. ആർ. സന്തോഷ് കുമാർ, സജികുമാർ, അജയൻ കോമളേഴത്ത്, മണിയമ്മ, ബീന പീറ്റർ, അബ്ദുൾ റഹ്‌മാൻ കുഞ്ഞ്,എം.ആർ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img