
ദോഹ: ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറിയുടെ അധ്യക്ഷതയിൽ 'വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്' ഡയറക്ടർ ബോർഡ് യോഗം ചേർന്നു. ഞായറാഴ്ച നടന്ന പതിവ് യോഗത്തിൽ തൊഴിലാളികളുടെ ക്ഷേമവും ഫണ്ടിന്റെ പ്രവർത്തനക്ഷമതയും സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.ക്ഷേമനിധിയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കുന്നതിനായി പുതിയ തീരുമാനങ്ങളും ശുപാർശകളും ബോർഡ് അംഗീകരിച്ചു.
ഫണ്ടിന് ലഭിച്ച അപേക്ഷകളും കേസുകളും ബോർഡ് വിശദമായി വിലയിരുത്തി. ഇവ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ യോഗം ചർച്ച ചെയ്തു.
രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികൾക്ക് കൃത്യമായ പിന്തുണ ഉറപ്പാക്കുന്നതിനും മുൻഗണന നൽകാൻ യോഗം തീരുമാനിച്ചു.
തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫണ്ട് പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.











