01:31pm 01 October 2026
NEWS
പുതിയ തൊഴിൽ കോഡുകൾ കേരളത്തിൽ നടപ്പിലാക്കുമ്പോൾ തൊഴിലാളി താല്പര്യങ്ങൾ കൂടി പരിഗണിക്കണം: ഐഎൻടിയുസി

30/09/2026  08:33 PM IST
nila
പുതിയ തൊഴിൽ കോഡുകൾ കേരളത്തിൽ നടപ്പിലാക്കുമ്പോൾ തൊഴിലാളി താല്പര്യങ്ങൾ കൂടി പരിഗണിക്കണം: ഐഎൻടിയുസി

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയ തൊഴിൽ കോഡുകൾ കേരളത്തിൽ നടപ്പിലാക്കുമ്പോൾ തൊഴിലാളി താല്പര്യങ്ങൾ കൂടി പരിഗണിക്കണമെന്ന് ഐ.എൻ.റ്റി. സ.സി. ചെങ്ങന്നൂർ റീജിണൽ പ്രവർത്തക യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. റീജിണൽ പ്രസിഡൻ്റ് കെ.ദേവദാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ. ആർ. സജീവൻ ഉത്ഘാടനം ചെയ്തു. ഐ.എൻ.റ്റി യു.സി. ജില്ലാനേതാക്കളായ യു. അശോക് കുമാർ, പി.തമ്പി , പ്രവീൺ എൻ. പ്രദ,  കെ ഷിബുരാജൻ, , വി ആർ ആനന്ദവല്ലി ,അജയൻ കോമളത്ത് എം.ആർ. ചന്ദ്രൻ, സണ്ണി പുഞ്ച മണ്ണിൽ, കെ.കെ. ശിവദാസൻ പിള്ള, കെ.മണിയമ്മ, ഹരികുമാർ, അനിൽ ആല എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img