06:01am 10 November 2026
NEWS
ശരീരത്തിൽ കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു. തൊഴിലാളി ഗുരുതരാവസ്ഥയിൽ
20/06/2025  08:54 PM IST
സണ്ണി ലുക്കോസ്
ശരീരത്തിൽ കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു. തൊഴിലാളി ഗുരുതരാവസ്ഥയിൽ

ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്‌ധമൽ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. ദേഹത്ത് നിന്നും പൊടി കളയുന്നതിനിടയിൽ യുവാവിൻന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു. യുവാവിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. സഹപ്രവർത്തകരായ ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ പോലീസ് പിടികൂടി. ഇരുവരും റിമാൻഡിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img