NEWS
ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
07/09/2026 07:03 PM IST
nila

ചെങ്ങന്നൂർ: 26 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയെ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റിതുവാ-2 താലൂക്കിലെ സാമ്പൽപൂർ വില്ലേജിൽ സാമ്പൽപൂർ താൽ വീട്ടിൽ മൊസ്താകിമിന്റെ മകൻ നൂർ ആലം (25) ആണ് പിടിയിലായത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലും അന്വേഷണത്തിലുമായിരുന്നു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 26 ഗ്രാം ഹെറോയിനുമായി ഇയാളെ പിടികൂടിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











