05:27pm 17 August 2026
NEWS
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല : ആഭ്യന്തരമന്ത്രി
17/08/2026  04:00 PM IST
ചെറുകര സണ്ണിലൂക്കോസ്
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല : ആഭ്യന്തരമന്ത്രി

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല, ശക്തമായ പരിശോധന ഉണ്ടാകും; തൂഫാന്റെ ഭാഗമായി വീഴ്ച വരുത്തുന്ന പോലീസുകാർക്കെതിരെ നടപടി എടുക്കും.


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ലഹരി പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം വ്യാജതമാക്കി. 

തൂഫാന്റെ ഭാഗമായി വേഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഇടുമെന്ന ആഭ്യന്തരമന്ത്രി പറഞ്ഞു. 

തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, എസ്എച്ച് മാരുടെ മാറ്റത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും രണ്ടുദിവസത്തിനകം തന്നെ എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. 

തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. 

ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img