NEWS
സ്ത്രീകൾ സമ്പാദ്യ ശീലം വളർത്തേണ്ടത്, ആവശ്യമല്ല, അത്യാവശ്യമാണ് : ഡോ: ഷാഹിദ കമാൽ
09/02/2025 12:25 AM IST

ദോഹ : സംസ്കൃതി ഖത്തർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷയും സാമ്പത്തിക സ്വയം പര്യാപ്തതയും എന്ന വിഷയസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ മുബൈ ഹാളിൽ നടന്ന സെമിനാറിൽ മുൻ കേരള സംസ്ഥാന വനിത കമ്മീഷൻ അംഗവും സാമൂഹ്യപ്രവർത്തകയുമായ ഷാഹിദ കമാൽ വിഷയസ്പദമാക്കി സംസാരിച്ചു,. വർത്തമാന കാലയളവിൽ സ്ത്രീ സുരക്ഷയുടെ അടിസ്ഥാനം, സ്ത്രീയുടെ സ്വയം പര്യാപ്തത തന്നെയാണെന്നും സാമ്പത്തിക സ്വാശ്രയത്വം ഇല്ലാത്ത സ്ത്രീകൾ ആണ് പലപ്പോഴും ദുരിത ജീവിതത്തിന് വിധേയമാകുന്നതെന്നും, ഷാഹിദ കമൽ അഭിപ്രായപ്പെട്ടു വനിതാ വേദി വൈസ് പ്രസിഡന്റ് ജാൻസി റാണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്കൃതിയുടെ ഉപഹാരം കേന്ദ്രകമ്മറ്റിഅംഗം ബിന്ദു പ്രദീപ് കൈമാറി. സെക്രട്ടറി ജെസിത ചിന്തുരാജ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി സിനി അനിൽ നന്ദി രേഖപെടുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











