05:55pm 18 April 2026
NEWS
വനിതാ ലോകകപ്പിന് തിരുവനന്തപുരവും വേദി
12/08/2025  03:38 PM IST
nila
വനിതാ ലോകകപ്പിന് തിരുവനന്തപുരവും വേദി

വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. വനിതാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ഉൾപ്പെടെ തിരുവനന്തപുരത്താകും എന്നാണ് റിപ്പോർട്ട്. എന്നാൽ, തിരുവനന്തപുരത്ത് മത്സരം നടത്തുന്ന കാര്യത്തിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

ഐപിഎൽ കിരീടം നേടിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്‌സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തെ മത്സരത്തിൽ നിന്നും ഒഴിവാക്കുന്നത്. ഇതോടെയാണ് ചിന്നസ്വാമിയിൽ നടത്താൻ തീരുമാനിച്ച മത്സരങ്ങൾ കാര്യവട്ടം സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

സെപ്റ്റംബർ 30-ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്. ഒക്ടോബർ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബർ 26-ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകും. ഒക്ടോബർ 30-നാണ് രണ്ടാം സെമിഫൈനൽ. ബെംഗളൂരുവിൽ നിശ്ചയിച്ച ഈ മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നേക്കും.

ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് വനിതാ ലോകകപ്പിൽ മത്സരിക്കുന്നത്. പാകിസ്താന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img