03:08am 08 September 2026
NEWS
സ്ത്രീ സുരക്ഷാ സ്വയം രക്ഷാ പരിശീലനം
20/12/2025  10:24 PM IST
nila
സ്ത്രീ സുരക്ഷാ സ്വയം രക്ഷാ പരിശീലനം

ചെങ്ങന്നൂർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ എസ്  സി ആർ വി ടീച്ചേഴ്സ് ടെയിനിംഗ് ഇൻസ്റ്റിട്യൂട്ടിലെ കുട്ടികൾക്കായി സ്ത്രീ സുരക്ഷാ സ്വയം രക്ഷാ പരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നടത്തി. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ എ എസ് ഐ മാരായ സുലേഖ പ്രസാദ്, ആശപി.എ, സീനിയർ എസ് എച് ഓ. അനിത ജെ.എന്നിവർ  ക്ലാസ്സ് നയിച്ചു. കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന ഈ പരിപാടിയിൽ എ കെ പി എ ചെങ്ങന്നൂർ മേഖല പ്രസിഡന്റ് മുരളീധരൻ കോട്ട അധ്യക്ഷത വഹിച്ചു. വിദ്യാലയ പ്രിൻസിപ്പൽ 
രേഖ എൽ.പി.ഉൽഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ 
കെ.രാധാകൃഷ്ണൻ നായർ,
സുധേഷ് പ്രീമിയർ , ജോൺസൺ ഫ്രെയിംസ്‌, ഹരി പഞ്ചമി, അഖിൽ മാധവൻ, മഹേഷ് മാന്നാർ ,ജോസഫ് മെഴുവേലി, പ്രിൻസ് ജോസഫ് ,
സ്കൂൾ ലീഡർ അനഘ ചന്ദ്രൻ,
മേഖലാ സെക്ടറി ജയൻ ലുക്ക് മി 
എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.