
ദോഹ ∙ സുസ്ഥിര വികസനത്തിനായി സ്ത്രീനേതൃത്വവും ഡിജിറ്റൽ നവീകരണവും എന്നവിഷയത്തിൽ
ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ നടന്നു ചർച്ചസംഘടി പ്പിച്ചു.ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ 80-ാം സമ്മേളന അധ്യക്ഷയും ജർമ്മൻ വിദേശകാര്യ മന്ത്രിയുമായ അനലേന ബെയർബോക്ക്, ഐക്യരാഷ്ട്രസഭയുടെ ഉപസെക്രട്ടറി ജനറൽ അമിന മുഹമ്മദ് എന്നിവരെപരിപാടിയിൽ ആദരിച്ചു.
സംഘടനാ സഹകരണത്തിനായുള്ള രാജ്യകാര്യ സഹമന്ത്രി മറിയം ബിന്ത് അലി അൽ മിസ്നാദ്, സാമൂഹിക വികസന–കുടുംബകാര്യ മന്ത്രി ബുതൈന ബിന്ത് അലി അൽ ജബർ അൽ നുഐമി, യു.എൻ. വിമൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിമ ബാഹൂസ് എന്നിവരുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വനിതാ നേതാക്കളും പ്രതിനിധി സംഘങ്ങളുടെയും തലവന്മാരും പങ്കെടുത്തു.
നവീകരണത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയും ഡിജിറ്റൽ വ്യത്യാസം കുറയ്ക്കുകയും ചെയ്യാനുള്ള ഖത്തറിന്റെ പ്രതിബദ്ധത
മറിയം അൽ മിസ്നാദ് പ്രസംഗത്തിൽ
ആവർത്തിച്ചു. സാങ്കേതിക വിദ്യ മനുഷ്യസേവനത്തിനായി ഉപയോഗിക്കപ്പെടണം, പ്രത്യേകിച്ച് കുട്ടികൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ തുടങ്ങിയ സമൂഹത്തിന്റെ ഏറ്റവും ദുര്‍ബല വിഭാഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കണം എന്നും അവര്‍ വ്യക്തമാക്കി. ഖത്തറിന്റെ സാമൂഹിക വികസന സമീപനം മനുഷ്യകേന്ദ്രിതമാണെന്നും, നവീകരണവും ഡാറ്റാ അധിഷ്ഠിത നയനിർമാണവും അതിന്റെ ഭാഗമാണെന്നും പറഞ്ഞു. മൂല്യാധിഷ്ഠിത സാങ്കേതിക വിദ്യ മനുഷ്യസൗഭാഗ്യം വർധിപ്പിക്കുന്ന ശക്തമായ ആയുധമാണെന്നും അവര്‍ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരപ്രതിനിധി ശൈഖ അലിയ അഹമ്മദ് ബിൻ സൈഫ് അൽ താനി ചർച്ച നയിച്ചു. സ്ത്രീനേതൃത്വത്തിന്റെ പ്രാധാന്യവും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭാവി സൃഷ്ടിക്കുന്നതിലെ അതിന്റെ പങ്കും ഈ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.
അനലേന ബെയർബോക്കും അമിന മുഹമ്മദും വനിതാ നേത്യത്വത്തെ ശക്തിപ്പെടുത്തുന്നതിലും, ഡിജിറ്റൽ മാറ്റം ഉൾക്കൊള്ളുന്ന വികസനത്തിന് പ്രചോദനമാകുന്നതിലും ഖത്തറിന്റെ പങ്ക് പ്രശംസിച്ചു. യു.എൻ. വിമൻ ഡയറക്ടർ സിമ ബാഹൂസ്, വനിതകളെ ഡിജിറ്റൽ നവീകരണത്തിന്റെ കേന്ദ്രത്തിലാക്കുന്ന ഖത്തറിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു.










