05:12am 20 October 2026
NEWS
മലപ്പുറത്തെ യുവതി പ്രായപൂർത്തിയാകാത്ത ബാലനെ ലൈം​ഗികപീഡനത്തിനിരയാക്കിയത് വർഷങ്ങളോളം


23/04/2025  10:54 AM IST
nila
മലപ്പുറത്തെ യുവതി പ്രായപൂർത്തിയാകാത്ത ബാലനെ ലൈം​ഗികപീഡനത്തിനിരയാക്കിയത് വർഷങ്ങളോളം

തിരൂർ: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവ് ഇപ്പോഴും ഒളിവിൽ. തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക്കാണ് ഒളിവിൽ കഴിയുന്നത്. ഇയാളുടെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനി സ്വദേശിനി സത്യഭാമ (30)യെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാബിക്കിന്റെ അറിവോടെയാണ് യുവതി വർഷങ്ങളോളും ബാലനെ ലൈം​ഗിക പീഡനത്തിനിരയാക്കിയത്. 

ലഹരിവസ്തുക്കൾ നൽകിയ ശേഷമായിരുന്നു യുവതി ബാലനെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സാബിക്കാണ്. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു. 2021-മുതലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ ലഹരിവസ്തുനൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് കൂട്ടുനിന്നുവെന്നുമാണ് പരാതി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ടറിഞ്ഞ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്. കുട്ടിയുടെ ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img