NEWS
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 8,500 രൂപ; അക്കൗണ്ട് തുറക്കാൻ സ്ത്രീകളുടെ തിരക്ക്
29/05/2024 08:14 PM IST
nila
ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്റോഫീസുകളിൽ അക്കൗണ്ട് തുടങ്ങാനായി സ്ത്രീകൾ കൂട്ടത്തോടെ എത്തുന്നു. ബെംഗളൂരുവിലെ ശിവാജിനഗർ, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള പോസ്റ്റോഫീസുകളിലാണ് സ്ത്രീകൾ കൂട്ടത്തോടെ അക്കൗണ്ട് ആരംഭിക്കാനായി എത്തുന്നത്. ദാരിദ്ര്യ രേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ ഗൃഹനാഥയായ സ്ത്രീകൾക്ക് പ്രതിമാസം 8500 രൂപ നേരിട്ട് അക്കൗണ്ടിൽ നൽകുന്ന മഹാലക്ഷ്മി പദ്ധതി നടപ്പാക്കുമെന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിശ്വസിച്ചാണ് സ്ത്രീകളെത്തുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നാലുടൻ തന്നെ പണം വിതരണം ചെയ്ത് തുടങ്ങുമെന്ന് ചില കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതു വിശ്വസിച്ചാണ് വിവിധ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കിൽ (ഐ.പി.പി.ബി) സേവിങ്സ് അക്കൗണ്ട് തുറക്കാനായി സ്ത്രീകൾ കൂട്ടത്തോടെയെത്തുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.