05:19pm 02 May 2026
NEWS
ഇന്ന് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വനിത ഉദ്യോ​ഗസ്ഥരുടെ സംഘം
08/03/2025  09:42 AM IST
nila
ഇന്ന് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വനിത ഉദ്യോ​ഗസ്ഥരുടെ സംഘം

അഹമ്മദാബാദ്: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പൊതുപരിപാടിയുടെ പൂർണ സുരക്ഷാ ചുമതല വനിതകൾക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് 2500ഓളം വനിതാ ഉദ്യോ​ഗസ്ഥർ സുരക്ഷയൊരുക്കുന്നത്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഒരു പരിപാടിക്ക് വനിതകൾ പൂർണസുരക്ഷയൊരുക്കുന്നത്. 

‘‘അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത് പൊലീസാണ് പ്രധാനമന്ത്രിക്കായി വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണിത്. നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും.’’ – ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.

2500ഓളം വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ 2,100–ലധികം കോൺസ്റ്റബിൾമാർ, 187 സബ് ഇൻസ്പെക്ടർമാർ, 61 പൊലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, അഞ്ച് എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും ഉണ്ടാകുക. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടം വഹിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img