09:51am 13 October 2026
NEWS
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതിയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
07/10/2026  06:56 AM IST
nila
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതിയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ജോലി സ്ഥലത്തോട് ചേർന്നുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ സന്തോഷിന്റെ മകൾ സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സാന്ദ്ര പങ്കെടുക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.

തുടർന്ന് സമീപത്തെ അങ്കണവാടി അധ്യാപികയോട് സാന്ദ്ര താമസിക്കുന്ന സ്ഥലത്ത് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അധ്യാപിക എത്തിയപ്പോഴാണ് സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ മുറിയിൽ സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സഹപ്രവർത്തക ദേവികൃഷ്ണയ്ക്കൊപ്പമാണ് സാന്ദ്ര ആരോഗ്യകേന്ദ്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. ദേവികൃഷ്ണ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ സാന്ദ്ര മുറിയിൽ ഒറ്റയ്ക്കായിരുന്നു.

മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സിനി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img