08:30pm 11 November 2026
NEWS
വുമൺ ഇന്ത്യ ഖത്തർ ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു
23/06/2026  12:54 PM IST
nila
വുമൺ ഇന്ത്യ ഖത്തർ ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു

ദോഹ: വുമൺ ഇന്ത്യ ഖത്തറിന്റെ നേതൃത്വത്തിൽ പ്രവാസി വനിതകൾക്കും സമൂഹത്തിനും സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനായി രൂപീകരിച്ച ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു. സേവന സെല്ലിന്റെ പ്രഖ്യാപനവും അനുബന്ധ പരിപാടികളും വുമൺ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.

പ്രവാസ ജീവിതത്തിൽ സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യവും വനിതകൾക്ക് സമൂഹത്തിൽ നിർവഹിക്കാനാകുന്ന സേവന ദൗത്യങ്ങളും സംബന്ധിച്ച് ഉദ്ഘാടക വിശദീകരിച്ചു.

പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സി.ഐ.സി കേന്ദ്ര സമിതിയംഗം മുഷ്താഖ് കൊച്ചി മുഖ്യപ്രഭാഷണം നടത്തി.സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളും കാഴ്ചപ്പാടുകളും നാജിയ, സക്കീന അബ്ദുല്ല എന്നിവർ പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക വിരുന്നിൽ ഗാനാലാപനവും അരങ്ങേറി. തുടർന്ന് പങ്കെടുത്തവർ സേവന പ്രതിജ്ഞ ഏറ്റെടുത്തു.

വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ വുമൺ ഇന്ത്യ പ്രതിനിധി സൗദ പി.കെ സ്വാഗതം ആശംസിച്ചു. കെ.സി. മെഹർബാൻ ടീച്ചർ സമാപന പ്രസംഗം നടത്തി.

വനിതകളുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകുന്നതിനും പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളിൽ സജീവമായി ഇടപെടുന്നതിനുമാണ് വുമൺ ഇന്ത്യ ഖത്തർ ‘സേവന സെൽ’ ആരംഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img