NEWS
വിമൻ ഇന്ത്യ ഖത്തർ ഇഫ്താർ കിറ്റ് വിതരണം
04/03/2025 11:49 PM IST

ദോഹ: ദോഹയിൽ നിന്നും ദൂരെ ദിക്കുകളിൽ താമസിക്കുന്ന അർഹരായവരിലേക്ക് ഇഫ്താർ കിറ്റുകളുമായി വിമൻ ഇന്ത്യ ഖത്തർ. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ 3500 പേർക്കുള്ള ഇഫ്താർ കിറ്റുകൾ ഈ മാസം 21ന് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വീട്ടിൽ പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം 3000 കിറ്റുകളാണ് വിമൻ ഇന്ത്യ ഖത്തർ ലേബർ ക്യാമ്പുകളിലേക്ക് വിതരണം ചെയ്തത്. സഹകരിക്കാൻ താൽപര്യമുള്ള വീട്ടമ്മാർക്ക് 33442038 ബന്ധപ്പെടാവുന്നതാണ്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











