NEWS
വനിത കൂട്ടായ്മ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി
21/06/2025 06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
അന്താരാഷ്ട്ര യോഗ ദിനത്തിൽ മഞ്ഞപ്രയിൽ നടന്ന വനിതകളുടെ യോഗ ദിനാചരണം.
മഞ്ഞപ്ര : അന്താരാഷ്ട്ര യോഗാ ദിനം മഞ്ഞ പ്ര ഹിൽമി വനിത യോഗ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.മഞ്ഞപ്ര എൻ എസ് എസ് കരയോഗം ഹാളിലാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചത്.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും യോഗ ചാര്യ ഷിജി വർഗീസ് യോഗ ദിന സന്ദേശം നൽകി .സ്ത്രീകളുടെ ശാരീരികവും മാനസികവും ആരോഗ്യവും ആത്മീയവുമായ പുരോഗതിയാണ് ഈ യോഗ കൂട്ടായ്മ ലക്ഷ്യമിടുന്നത്.സർവ്വീസിൽ നിന്ന് വിരമിച്ചവർ, വീട്ടമ്മർ തുടങ്ങിയവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. നാല് വർഷമായി ഈ യോഗകൂട്ടായ്മ പ്രവർത്തിച്ച് വരുന്നു.12 വയസു മുതൽ 75 വയസ് വരെ പ്രായമുള്ള കുട്ടികളും സ്ത്രീകളും ഈ കൂട്ടായ്മയിൽ ഉണ്ട്.മഞ്ഞപ്ര എൻ എസ് എസ് കരയോഗം ഹാളിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










