11:01pm 10 November 2026
NEWS
പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി
20/08/2025  06:40 AM IST
nila
പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി

പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നി(42)യാണ് ജീവനൊടുക്കിയത്. പലിശയ്ക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിവെച്ച ശേഷമാണ് ആശ ബെന്നി പുഴയിൽ ചാടിയത്. 

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് പലിശയ്ക്ക് പണം നൽകിയത്. മുതലും പലിശയും തിരിച്ചു നൽകിയിട്ടും ഭീഷണി തുടർന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭീഷണിയെ തുടർന്ന് മുമ്പും ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img