03:36am 23 May 2026
NEWS
വിമൺസ് 11 , 10 ദിവസത്തിനുള്ളിൽ രണ്ടര കോടി രൂപയുടെ ശബരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി സപ്ലൈകോ
22/05/2026  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിമൺസ് 11 , 10 ദിവസത്തിനുള്ളിൽ രണ്ടര കോടി രൂപയുടെ ശബരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി സപ്ലൈകോ

സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി  സപ്ലൈകോ നടപ്പാക്കിയ ' വിമൻസ് 11' ഓഫറിന് വൻ പ്രതികരണം. മെയ് 11 മുതൽ 11 ദിവസത്തേക്ക് നൽകിയ ഓഫറിൽ 1,77,476 വനിത ഉപഭോക്താക്കളാണ് സാധനങ്ങൾ വാങ്ങിയത്.    രണ്ടര കോടി രൂപയുടെ 11 ശബരി ഉൽപ്പന്നങ്ങളാണ് മെയ് 21 വരെ നടത്തിയ ഈ ഓഫർ മുഖേന ജനങ്ങളിലേക്ക് എത്തിയത്. 

ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ്  11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക്  നൽകിയത്.  ഇവയിൽശബരി വെളിച്ചെണ്ണയ്ക്കാണ് കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്.  85000 ലിറ്റർ ശബരി വെളിച്ചെണ്ണയും,  35 ടണ്ണോളം  ശബരി പുട്ടുപൊടിയും അപ്പം പൊടിയുമാണ് ഈ ഓഫറിൽ  ഉപഭോക്താക്കൾ വാങ്ങിയത്.

വനിതാ നേത്യത്വത്തെ  ആദരിക്കുന്നതോടൊപ്പം,  സ്ത്രീകൾ വീടുകളിലും സമൂഹത്തിലും  വഹിക്കുന്ന നിർണായക പങ്കിനെയും  ഉയർത്തിക്കാട്ടുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img