08:41am 26 September 2026
NEWS
വനിതാ ദിനം: വനിതാപോലീസുകാർക്ക് ധ്യാന പരിശീലനം നൽകി
09/03/2026  10:45 AM IST
Nasar
വനിതാ ദിനം: വനിതാപോലീസുകാർക്ക് ധ്യാന പരിശീലനം നൽകി


കോഴിക്കോട് : വനിതാ ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും
 എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസും സംയുക്തമായി വനിതാ പോലീസുകാർക്കായി  മെഡിറ്റേഷൻ ആൻ്റ് പ്രാണായാമ ക്ലാസ് സംഘടിപ്പിച്ചു.
പാവമണി റോഡ് പോലീസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീ സമത്വം ആവശ്യപ്പെടുന്നത് പുരുഷനോളം എത്തണം എന്നതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസ് ചെയർ  പേഴ്സൺ പ്രൊഫ. ആശിഷ് അവസ്തി മുഖ്യാതിഥിയായി.
എൻ ഐ ടി കാലിക്കറ്റ് 
മൈൻഡ് ഫുൾനെസ് റിസർച്ച് സ്കോളർ പ്രൊഫ. വർഗീസ് മാത്യു ക്ലാസെടുത്തു.
താലൂക്ക് ലീഗൽ  സർവീസസ് അതോറിറ്റി പ്രതിനിധികളായ
പ്രേമൻ പറന്നാട്ടിൽ, സലീം വട്ടക്കിണർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img