
ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് പറയുന്നത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ഇരയായത് ക്രൂര പീഡനത്തിന്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ (25) ആണ് സുഹൃത്തായ യുവതിയെ ഒരു രാത്രി മുഴുവൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വെട്ടുറോഡിലെ കൃഷിഭവന് പിന്നിലുള്ള ഗോഡൗണിലെത്തിച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. ശനിയാഴ്ച്ച വെളുപ്പിനെ യുവതി വിവസ്ത്രയായി ഇറങ്ങിയോടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുരുതരമായി പരുക്കുകളേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് പറയുന്നത്. ശനിയാഴ്ച വൈകിട്ട് ടെക്നോപാർക്കിന് സമീപമുള്ള ഹോട്ടലിൽ മറ്റൊരു ആൺസുഹൃത്തുമായി യുവതി ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇവിടെയെത്തിയ കിരൺ യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയും മർദിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.














