01:16am 20 November 2026
NEWS
വനിതാ എസ്.ഐയെ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
18/11/2026  07:20 AM IST
nila
വനിതാ എസ്.ഐയെ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 27കാരിയായ വനിതാ പൊലീസ് സബ് ഇൻസ്പെക്ടറെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർച്ച പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന 2023 ബാച്ച് ഉദ്യോഗസ്ഥയായ രശ്മി ഗൗതമാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ പിതാവ് സഹപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ വളപ്പിലുള്ള രശ്മിയുടെ താമസസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മുറിവുകളോ മറ്റ് പരുക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് ജാർച്ച പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് കൈലാഷ് നാഥ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സംശയമെന്നും എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ച പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img