
ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ കോൾസെന്റർ ജീവനക്കാരിയായ രേഖ(32)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച പന്ത്രണ്ടുകാരിയായ മകളുമൊത്ത് ബസ് കാത്തുനിൽക്കെ ബസ് സ്റ്റോപ്പിൽ വെച്ചാണ് രേഖയെ ഭർത്താവ് ലോഹിതാശ്വ കൊലപ്പെടുത്തിയത്. പരപുരുഷ ബന്ധം ആരോപിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.
കർണാടക സിറ സ്വദേശികളാണ് രേഖയും ലോഹിതാശ്വയും. മൂന്നുമാസം മുൻപാണ് രേഖയും ലോഹിതാശ്വയും വിവാഹിതരായത്. അതിന് മുൻപേ ഇരുവരും ബെംഗളൂരുവിലെത്തി ഒരുമിച്ച് താമസം ആരംഭിച്ചിരുന്നു. ആദ്യവിവാഹബന്ധം വേർപ്പെടുത്തിയശേഷമാണ് രേഖയും ലോഹിതാശ്വയും ഒരുമിച്ച് താമസം ആരംഭിച്ചത്. ആദ്യവിവാഹത്തിൽ രേഖയ്ക്ക് രണ്ടുമക്കളുണ്ട്. ഇതിൽ 12 വയസ്സുള്ള മൂത്തമകൾ രേഖയ്‌ക്കൊപ്പമായിരുന്നു താമസം. രണ്ടാമത്തെ മകൾ രേഖയുടെ മാതാപിതാക്കൾക്കൊപ്പമാണ്.
മറ്റൊരാളുമായി രേഖയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്നവിവരം.











