10:39am 13 June 2026
NEWS
പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
23/09/2025  12:49 PM IST
nila
പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ കോൾസെന്റർ ജീവനക്കാരിയായ രേഖ(32)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച പന്ത്രണ്ടുകാരിയായ മകളുമൊത്ത് ബസ് കാത്തുനിൽക്കെ ബസ് സ്റ്റോപ്പിൽ വെച്ചാണ് രേഖയെ ഭർത്താവ് ലോഹിതാശ്വ കൊലപ്പെടുത്തിയത്. പരപുരുഷ ബന്ധം ആരോപിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. 

കർണാടക സിറ സ്വദേശികളാണ് രേഖയും ലോഹിതാശ്വയും. മൂന്നുമാസം മുൻപാണ് രേഖയും ലോഹിതാശ്വയും വിവാഹിതരായത്. അതിന് മുൻപേ ഇരുവരും ബെംഗളൂരുവിലെത്തി ഒരുമിച്ച് താമസം ആരംഭിച്ചിരുന്നു. ആദ്യവിവാഹബന്ധം വേർപ്പെടുത്തിയശേഷമാണ് രേഖയും ലോഹിതാശ്വയും ഒരുമിച്ച് താമസം ആരംഭിച്ചത്. ആദ്യവിവാഹത്തിൽ രേഖയ്ക്ക് രണ്ടുമക്കളുണ്ട്. ഇതിൽ 12 വയസ്സുള്ള മൂത്തമകൾ രേഖയ്‌ക്കൊപ്പമായിരുന്നു താമസം. രണ്ടാമത്തെ മകൾ രേഖയുടെ മാതാപിതാക്കൾക്കൊപ്പമാണ്.

മറ്റൊരാളുമായി രേഖയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്നവിവരം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img