NEWS
തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി
26/04/2026 01:24 PM IST
nila

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. നെയ്യാറ്റിൻകരവ്ളാത്താങ്കര സ്വദേശിനി അൽമ(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അൽമയുടെ ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
വഴക്കിന് പിന്നാലെ അൽമയെ കൊലപ്പെടുത്തിയ വിഷ്ണു അയൽവീട്ടിൽ ചെന്ന് വിവരം പറയുകയായിരുന്നു. അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ട്യൂഷൻ സെൻററിലെ അധ്യാപകനാണ് വിഷ്ണു. പത്ത് വർഷം മുമ്പാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. ദമ്പതികൾക്ക് കുട്ടികളില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










