11:06am 29 April 2026
NEWS
ഭർതൃമാതാവിനെ കൊല്ലാൻ ഡോക്ടറോട് മരുന്ന് ആവശ്യപ്പെട്ട യുവതിക്കെതിരെ കേസ്
20/02/2025  10:19 AM IST
nila
ഭർതൃമാതാവിനെ കൊല്ലാൻ ഡോക്ടറോട് മരുന്ന് ആവശ്യപ്പെട്ട യുവതിക്കെതിരെ കേസ്

ബെംഗളൂരു: ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ഡോക്ടറോട് മരുന്നാവശ്യപ്പെട്ട യുവതിക്കെതിരെ കേസ്. ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടർ സുനിൽ കുമാറിനാണ് യുവതി കൊലപ്പെടുത്താനുള്ള മരുന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ചത്.  സഹാനയെന്നാണ് യുവതി പരിചയപ്പെടുത്തിയത്. സമൂഹ മാധ്യമത്തിലൂടെ പലതവണ യുവതി ഇതേ ആവശ്യം ഉന്നയിച്ചതോടെയാണ് ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചത്. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

ഭർതൃമാതാവിനെ കൊലപ്പെടുത്താൻ മരുന്നു നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ, ഡോക്ടർമാരുടെ ജോലി ജീവൻ രക്ഷിക്കുകയാണെന്നും ജീവനെടുക്കുകയല്ലെന്നും സുനിൽ വ്യക്തമാക്കി. ഭർതൃമാതാവ് പതിവായി അപമാനിക്കുകയാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. അതോടെയാണ് സുനിൽ ഹെബ്ബി പൊലീസിനെ സമീപിച്ചത്.

സന്ദേശം അയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ സുനിൽ ആരോഗ്യ, സാമൂഹിക വിഷയങ്ങളിൽ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img