03:06am 08 November 2026
NEWS
വെറും മൂന്ന് സെക്കൻഡ് കൊണ്ട് എത്ര രാജ്യങ്ങൾ സന്ദർശിക്കാനാകും?


01/04/2025  10:22 AM IST
nila
വെറും മൂന്ന് സെക്കൻഡ് കൊണ്ട് എത്ര രാജ്യങ്ങൾ സന്ദർശിക്കാനാകും?

വെറും മൂന്ന് സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് എന്ത് ചെയ്യാനാകും? വേണമെങ്കിൽ ഒന്നിലേറെ തവണ കണ്ണുചിമ്മിതുറക്കാനാകുമല്ലേ? എന്നാൽ, മൂന്ന് സെക്കൻഡ് കൊണ്ട് മൂന്നു രാജ്യങ്ങളിൽ പ്രവേശിച്ച യുവതിയാണ് ഇപ്പോൾ സൈബർ ലോകത്തെ വാർത്തകളിൽ നിറയുന്നത്. രണ്ട് രാജ്യങ്ങളുടെ അതിർത്തി വേണമെങ്കിൽ ചെറിയൊരു സമയം കൊണ്ട് മറികടക്കാനാകും. അതിനുപോലും സുരക്ഷാ പരിശോധനയും വീസയും പാസ്പോർട്ടും പരിശോധിക്കാനും എമി​ഗ്രേഷൻ ക്ലിയറൻസിനുമെല്ലാമായി വളരെയധികം സമയം വേണ്ടി വരാറുണ്ട്. അപ്പോഴെങ്ങനെയാണ് മൂന്നു രാജ്യങ്ങൾ എന്ന ചോദ്യത്തിന് ഉത്തരമാണ് സാമ്രാംഗി സാധു ജിലിക് എന്ന യുവതി നൽകുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സാമ്രാംഗി താൻ മൂന്നു സെക്കൻഡ് കൊണ്ട് മൂന്നു രാജ്യങ്ങളിൽ പ്രവേശിച്ചത് വ്യക്തമാക്കുന്നത്. 

"ആച്ചെൻ നഗരത്തിനടുത്തുള്ള പ്രശസ്തമായ മൂന്ന്-കൺട്രി പോയിൻറ്" എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ജർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം എന്നിവയുടെ അതിർത്തികൾ കൂടിച്ചേരുന്ന ഒരു സവിശേഷ പോയിൻറിലാണ് സാമ്രാംഗി നിൽക്കുന്നത്. ഈ സ്ഥലത്തിൻറെ പ്രത്യേകത നെതർലാൻഡിൽ നിന്ന് ഒരു കാലെടുത്തുവെച്ചാൽ ജർമ്മനിയുടെയും ബെൽജിയത്തിൻറെയും അതിർത്തി കടക്കാമെന്നതാണ്. എന്തിനേറെ പറയുന്നു വേണമെങ്കിൽ ഒരേസമയം ഇരു രാജ്യങ്ങളിലും നിൽക്കാം. കണ്ണടച്ച്  തുറക്കുന്ന സമയം കൊണ്ട് മൂന്നു രാജ്യങ്ങളിൽ പ്രവേശിക്കാനാകും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img