10:41pm 18 April 2026
NEWS
വിമാനത്തിനുള്ളിൽ യുവതിയുടെ ന​ഗ്ന ഓട്ടം
07/03/2025  01:38 PM IST
nila
വിമാനത്തിനുള്ളിൽ യുവതിയുടെ ന​ഗ്ന ഓട്ടം

വിമാനത്തിനുള്ളിൽ പൂർണ ന​ഗ്നയായി യുവതി. തിങ്കളാഴ്ച്ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൂസ്റ്റണിലെ വില്യം പി. ഹോബി വിമാനത്താവളത്തിൽ നിന്നും ഫീനിക്സിലേക്കുള്ള സൗത്ത് വെസ്റ്റ് വിമാനത്തിലാണ് സംഭവം. യാത്രക്കാരുടെ മുന്നിൽ വച്ചാണ് യുവതി സ്വയം വിവസ്ത്രയായത്. വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ യുവതി ബോയിങ് 737 വിമാനത്തിന്റെ ഇടനാഴിയിലൂടെ നഗ്നയായി ഓടുകയും ചെയ്തു. ന​ഗ്നയായ യുവതി കോക്പിറ്റിൽ പ്രവേശിക്കാനും ശ്രമിച്ചു. എന്നാൽ, വിമാന ജീവനക്കാർ അതിന് അനുവദിച്ചില്ല. 

ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. എന്നാൽ കേസെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സൗത്ത് വെസ്റ്റ് എയർലൈൻസ് പ്രസ്താവന ഇറക്കി. "ഹൂസ്റ്റണിൽ നിന്ന് ഫീനിക്സിലേക്കുള്ള ഫ്ലൈറ്റ് 733, തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒരു യാത്രക്കാരി കാരണം ഗേറ്റിലേക്ക് മടങ്ങി. കാലതാമസത്തിന് ഞങ്ങൾ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു" പ്രസ്താവനയിൽ എയർലൈൻസ് അറിയിച്ചു. അതേസമയം, യുവതിയുടെ വിചിത്രമായ പെരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img