06:22pm 27 August 2026
NEWS
വീട്ടമ്മ നടുറോഡിൽ നിസ്കരിച്ചത് കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്
28/01/2026  09:27 PM IST
nila
വീട്ടമ്മ നടുറോഡിൽ നിസ്കരിച്ചത് കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

പാലക്കാട് തിരക്കേറിയ റോഡിൽ വീട്ടമ്മ നിസ്കരിച്ചതിന് പിന്നിൽ കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കം. പാലക്കാട് ഐഎംഎ ജംഗ്ഷനിലാണ്  കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിനി നിസ്കരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ​ഗതാ​ഗതം തടസ്സപ്പെടുത്തിയതിന് വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. സൗത്ത് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. 

ചീറിപ്പായുന്ന വാഹനങ്ങൾക്ക് നടുവിൽ റോഡിലിരുന്ന് നിസ്‌കരിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസും വാഹനങ്ങളിലുണ്ടായിരുന്ന ഡ്രൈവർമാരും ഇടപെട്ട് ഇവരെ റോഡിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. 

യുവതിയുടെ ഭർത്താവിന്റെ കുടുംബ സ്വത്ത് സംബന്ധിച്ച് ഭർത്താവിന്റെ സഹോദരങ്ങളുമായി തർക്കം നിലനിന്നിരുന്നു. എത്ര ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാനാവാത്തതിനെ തുടർന്ന് ജനശ്രദ്ധയാകർഷിക്കാനാണ് നടുറോഡിൽ നിസ്‌കരിച്ചത്. പ്രശ്‌നം പരിഹരിക്കാനാവാത്തതിൽ മാനസികമായി വിഷമത്തിലായിരുന്നു യുവതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img