
പാലക്കാട് തിരക്കേറിയ റോഡിൽ വീട്ടമ്മ നിസ്കരിച്ചതിന് പിന്നിൽ കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കം. പാലക്കാട് ഐഎംഎ ജംഗ്ഷനിലാണ് കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിനി നിസ്കരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഗതാഗതം തടസ്സപ്പെടുത്തിയതിന് വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. സൗത്ത് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ചീറിപ്പായുന്ന വാഹനങ്ങൾക്ക് നടുവിൽ റോഡിലിരുന്ന് നിസ്കരിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസും വാഹനങ്ങളിലുണ്ടായിരുന്ന ഡ്രൈവർമാരും ഇടപെട്ട് ഇവരെ റോഡിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്.
യുവതിയുടെ ഭർത്താവിന്റെ കുടുംബ സ്വത്ത് സംബന്ധിച്ച് ഭർത്താവിന്റെ സഹോദരങ്ങളുമായി തർക്കം നിലനിന്നിരുന്നു. എത്ര ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാനാവാത്തതിനെ തുടർന്ന് ജനശ്രദ്ധയാകർഷിക്കാനാണ് നടുറോഡിൽ നിസ്കരിച്ചത്. പ്രശ്നം പരിഹരിക്കാനാവാത്തതിൽ മാനസികമായി വിഷമത്തിലായിരുന്നു യുവതി.











