04:59am 18 August 2026
NEWS
വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
15/06/2026  07:39 AM IST
nila
വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ശിവഗംഗ: വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. അതിജീവിതയുടെ സുഹൃത്തും ഇയാളുടെ രണ്ട് കൂട്ടുകാരുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

ജോലി കഴിഞ്ഞ ശേഷം സുഹൃത്തായ ഡി. റോബിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ വനിതാ കോൺസ്റ്റബിള്‍ പിന്നീട് ഇയാളോടൊപ്പം ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് റോബിൻ തന്റെ സുഹൃത്തുക്കളായ പി. മഹാരാജയെയും കെ. ഹരീഷ് രാജനെയും അവിടേക്ക് വിളിച്ചുവരുത്തിയതായി പോലീസ് അറിയിച്ചു. അതിജീവിതയുമായി നേരത്തേ അടുപ്പമുണ്ടായിരുന്നയാളാണ് മഹാരാജ.

താനുമായും ഹരീഷുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് പോലീസുകാരിയോട് മഹാരാജ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോൾ ഇരുവരും മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img