05:16am 28 October 2026
NEWS

സ്കൂളിലെ സഹപാഠിക്കൊപ്പം ജീവിക്കാനായി യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി

19/04/2025  04:51 PM IST
nila
 സ്കൂളിലെ സഹപാഠിക്കൊപ്പം ജീവിക്കാനായി യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി

സ്കൂളിലെ സഹപാഠിക്കൊപ്പം ജീവിക്കാനായി യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം. സങ്കറെഢി സ്വ​ദേശി  ചെന്നയ്യയുടെ ഭാര്യ രജിതയാണ് തന്റെ മൂന്നു മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയത്. തന്നെ ആരും സംശയിക്കാതിരിക്കാൻ യുവതിയും ചെറിയ അളവിൽ വിഷം കഴിച്ചിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.

സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് പെറ്റമ്മ വിഷം നൽകി കൊലപ്പെടുത്തിയത്. 45 വയസ്സുകാരിയായ രജിത സ്കൂൾ റീയൂണിയനിൽ പങ്കെടുത്തതോടെ പഴയ സഹപാഠിയുമായി പ്രണയത്തിലാകുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് അരുംകൊല ചെയ്തത്. 

അത്താഴത്തിന് തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭർത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ പൊലീസിനു ചെന്നയ്യയെ ആയിരുന്നു സംശയം. എന്നാൽ വിശദമായ അന്വേഷണത്തിൽ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img