08:26am 25 June 2026
NEWS
യുവതിയെ ത‌െരുവ് നായ്ക്കൾ കടിച്ചു കൊന്നു
06/12/2025  12:39 PM IST
nila
യുവതിയെ ത‌െരുവ് നായ്ക്കൾ കടിച്ചു കൊന്നു

യുവതിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. കർണാടകയിലാണ് ദാരുണ സംഭവം നടന്നത്. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിനിയാണ് മരിച്ചത്. ഗൊല്ലരഹട്ടി സ്വദേശിനി അനിതയെ രാത്രിയിൽ നായകൾ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമാണ് നായ കടിച്ചത്. തലയ്ക്കായിരുന്നു ഗുരുതര പരുക്ക്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവരെയും നായകൾ ആക്രമിച്ചു. 

രാത്രി വൈകി നായ്ക്കൾ അസാധാരണമായി കുരയ്ക്കുന്നത് കേട്ടാണ് പ്രദേശവാസികൾ പുറത്തിറങ്ങി പരിശോധിച്ചത്. ​ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ അനിതയെ ഉടൻതന്നെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവസ്ഥലത്ത് എത്തിയപ്പോൾ നായ്ക്കൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷി മല്ലികാർജുൻ പറഞ്ഞു. ഓട്ടോറിക്ഷയിൽ എത്തിയ ഒരു വ്യക്തിയാണ് നായ്ക്കളെ പ്രദേശത്തെ റെയിൽവേ ക്രോസിനു സമീപം ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img