12:32am 03 May 2026
NEWS
ഉമ്മയെ കൊന്നത് ജന്മം നൽകിയതിനുള്ള ശിക്ഷയെന്ന് ആഷിഖ്

19/01/2025  12:47 PM IST
nila
ഉമ്മയെ കൊന്നത് ജന്മം നൽകിയതിനുള്ള ശിക്ഷയെന്ന് ആഷിഖ്

താമരശ്ശേരി:  ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ വീട്ടമ്മയെ ഏകമകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ(53) വെട്ടിക്കൊലപ്പെടുത്തിയ ആഷിഖ് (24) മയക്കുമരുന്നിന് അടിമയെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ നേരത്തേ ഡീ അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ചിരുന്നു. 

 പ്ലസ്ടുവരെ നാട്ടിലായിരുന്നു ആഷിഖ് പഠിച്ചത്. അതിനുശേഷം കേഴിക്കോട് പഠിച്ചു. ഇവിടെവച്ചാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് വിവരം. ഒന്നിലേറെ തവണ ലഹരി ഉപയോ​ഗം നിർത്താനായി ഡീ അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ വീണ്ടും ലഹരി ഉപയോ​ഗം തുടർന്നു. ഇതിനിടെയാണ് പെറ്റമ്മയെ തന്നെ ഇയാൾ ക്രൂരമായി കൊലപ്പെടുത്തുന്നത്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അരുംകൊല നടന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരി സക്കീനയുടെ വേനക്കാവിലെ  വീട്ടിൽ വിശ്രമത്തിലായിരുന്നു. ആഷിഖ് അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊളിക്കാനാണെന്നും പറഞ്ഞ് കൊടുവാൾ ചോദിച്ച് വാങ്ങി. ശേഷം വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പേ തന്നെ മരിച്ചു.

ബഹളം കേട്ട് ഓടിയെത്തിയ ആഷിഖിനെ നാട്ടുകാർ കെട്ടിയിട്ട് താമരശ്ശേരി പൊലീസിലേൽപ്പിക്കുകയായിരുന്നു. 'ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാൻ നടപ്പാക്കി'- എന്നായിരുന്നു യുവാവ് അപ്പോൾ പറഞ്ഞുകൊണ്ടിരുന്നത്. സൂപ്പി, സാറാബീവി എന്നിവരുടെ മകളാണ് സുബെെദ. സഹോദരങ്ങൾ : പാത്തുമ്മ, നബീസ, ജമീല, റുഖിയ, സുബൈദ, സക്കീന.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img