07:46pm 30 August 2026
NEWS
കൊല്ലത്ത് യുവതി ഹോട്ടലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു
30/08/2026  03:46 PM IST
nila
കൊല്ലത്ത് യുവതി ഹോട്ടലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

കൊല്ലം: നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താഴേക്ക് വീണ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

ഈ മാസം 20 മുതൽ എറണാകുളം സ്വദേശിയായ യുവാവിനൊപ്പമാണ് വൃന്ദ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നത്. ഇരുവരും കഴിഞ്ഞ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ചിരുന്നതായും പൊലീസ് പറയുന്നു. യുവതി താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്.

മൃതശരീരം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img