07:59pm 04 September 2026
NEWS
ജ്വല്ലറിയിൽ നിന്നും സ്വർണമാല അടിച്ചുമാറ്റിയത് ആരും അറിയാതെ; എന്നിട്ടും ആയിഷ കുടുങ്ങിയത് ഇങ്ങനെ
18/09/2025  02:32 PM IST
nila
ജ്വല്ലറിയിൽ നിന്നും സ്വർണമാല അടിച്ചുമാറ്റിയത് ആരും അറിയാതെ; എന്നിട്ടും ആയിഷ കുടുങ്ങിയത് ഇങ്ങനെ

മാഹിയിൽ ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ യുവതിയെ കുടുക്കിയത് സിസിടിവി. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ. ആയിഷയെ (41) കഴിഞ്ഞ ദിവസമാണ് മോഷണക്കുറ്റത്തിന് മാഹി പൊലീസ് പിടികൂടിയത്. ജ്വല്ലറിയിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മാല അടിച്ചുമാറ്റി സ്ഥലംവിട്ടെങ്കിലും സ്ഥാപനത്തിലെ സിസിടിവി ക്യാമറ ഇതെല്ലാം ഒപ്പിയെടുത്തിരുന്നു. 

കഴിഞ്ഞ 12നാണ് മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽനിന്നും ആയിഷ സ്വർണം മോഷ്ടിച്ചത്. മൂന്നു ഗ്രാം തൂക്കമുള്ള സ്വർണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി യുവതി കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടിൽനിന്നും യുവതിയെ പിടികൂടിയത്. എന്നാൽ, മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റുവെന്നാണ് ആയിഷ മൊഴി നൽകിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി മാല പൊലീസ് കണ്ടെടുത്തു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img