03:49am 06 November 2026
NEWS
തിരുവനന്തപുരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

03/02/2025  04:18 PM IST
nila
തിരുവനന്തപുരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യാണ് മരിച്ചത്.  പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസിനെതിരെയും കുടുംബം ​ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. 

പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പരാതി നൽകിയിട്ടും പൊലീസിന്റെ ഇടപെടലുണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങൾ ഉണ്ടായെന്ന് സഹോദരൻ പ്രവീൺ വെളിപ്പെടുത്തി. ഇതിന് പിന്നിൽ ചില നാട്ടുകാരും കുടുംബക്കാരും ആണ്. മാനസികമായി തളർന്ന നിലയിൽ ആയിരുന്നു സഹോദരിയെന്നും മൊബൈൽ ഫോണിൽ ഒരാൾ മോശം സന്ദേശങ്ങൾ അയച്ചുവെന്നും പ്രവീൺ പറയുന്നു.

കഴിഞ്ഞ ദിവസം ബൈക്കിൽ എത്തിയ അജ്ഞാതൻ പ്രവീണയുടെ വാഹനം ഇടിച്ചിട്ടെന്നും സഹോദരൻ ആരോപിച്ചു. അപകടത്തിൽ സഹോദരിക്ക് സാരമായി പരിക്കേറ്റു എന്നും പ്രവീൺ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img