NEWS
തൃശൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
21/12/2025 06:47 AM IST
nila

തൃശൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാറിൽ തയ്യൽ കട നടത്തുന്ന പഴുവിൽ വെസ്റ്റ് വലിയകത്ത് വീട്ടിൽ സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് സുൽഫത്തിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് ഭർത്താവും മകളും പുറത്തുപോയിരുന്നതിനാൽ വീട്ടിൽ സുൽഫത്ത് മാത്രമായിരുന്നു. തുന്നിയ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയ അയൽവാസി വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ വീട്ടിൽ കയറി പരിശോധിക്കുകയായിരുന്നു.
സ്ഥലത്തുനിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











