05:24pm 30 May 2026
NEWS
മൂന്നു ദിവസം മുമ്പുള്ള സാമ്പാർ ചൂടാക്കി വീണ്ടും വിളമ്പിയത് പ്രശ്നമായി; ഭർത്താവുമായി വഴക്കിട്ട യുവതി ജീവനൊടുക്കി
07/03/2026  09:40 PM IST
NILA
മൂന്നു ദിവസം മുമ്പുള്ള സാമ്പാർ ചൂടാക്കി വീണ്ടും വിളമ്പിയത് പ്രശ്നമായി; ഭർത്താവുമായി വഴക്കിട്ട യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വീണ്ടും ചൂടാക്കി വിളമ്പിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവതി ജീവനൊടുക്കി. ബെം​ഗളുരുവിലാണ് സംഭവം. കാവ്യ(27) എന്ന യുവതിയാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. അഞ്ച് വർഷം മുമ്പാണ് കാവ്യ രംഗസ്വാമിയെ വിവാഹം കഴിച്ചത്. ഇവർക്കു നാല് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. മൂന്ന് ദിവസം മുമ്പ് തയ്യാറാക്കിയ സാമ്പാർ വീണ്ടും ചൂടാക്കി വിളമ്പിയതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതാണെന്നാണ് പ്രാഥമിക വിവരം.

വാക്കുതർക്കം രൂക്ഷമായതോടെ ഭർത്താവ് കാവ്യയെ ശാസിക്കുകയും മർദ്ദിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇതിൽ മനംനൊന്ത കാവ്യ വീട്ടിൽ കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. കാവ്യയ്ക്ക് ഛർദ്ദി തുടങ്ങിയത് കണ്ടതോടെയാണ് വീട്ടുകാർ സംഭവം ശ്രദ്ധിച്ചത്. തുടർന്ന് അവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ‌

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img