05:05pm 23 November 2026
NEWS
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
06/08/2025  06:07 AM IST
nila
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി പൂനൂരിലാണ് സംഭവം. പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്നയാണ് മരിച്ചത്. കണ്ണൂർ കേളകം സ്വദേശിനിയാണ് ഇരുപത്തിനാലുകാരിയായ ജിസ്ന.

 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജിസ്നയെ വീട്ടിനുള്ളിൽ തൂങ്ങിയനിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ബാലുശ്ശേരി പൊലീസ് പരിശോധന നടത്തി. സി.ഐ ടി.പി.ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൂന്നുവർഷം മുമ്പായിരുന്നു ജിസ്നയെ ശ്രീജിത്ത് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ടുവയസ്സുള്ള കുട്ടിയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img