02:41pm 24 October 2026
NEWS
ഡോക്ടറെന്ന വ്യാജേന നാലുപേരെ വിവാഹം കഴിച്ച യുവതി അറസ്റ്റിൽ
28/01/2025  09:02 AM IST
nila
ഡോക്ടറെന്ന വ്യാജേന നാലുപേരെ വിവാഹം കഴിച്ച യുവതി അറസ്റ്റിൽ

ഡോക്ടറായി ചമഞ്ഞ് നാലു പേരെ വിവാഹം ചെയ്ത യുവതി അറസ്റ്റിൽ. കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയാണു പിടിയിലായത്. ഡോക്ടറെന്ന വ്യാജേന യുവാക്കളെ പരിചയപ്പെട്ട് വിവാ​ഹം കഴിക്കുകയും തുടർന്ന് സ്വർണവും പണവുമായി മുങ്ങുകയുമായിരുന്നു യുവതിയുടെ രീതി. തട്ടിപ്പിനിരയായ യുവാക്കളിൽ ഒരാൾ നൽകിയ പരാതിയിലാണ് സിർകാഴി പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 

10 വർഷം മുൻപ് ഭർത്താവ് മരിച്ചതിനെ തുടർന്ന് അമ്മയോടൊപ്പമായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. 2017 മുതലാണു യുവതി വിവാഹത്തട്ടിപ്പ് ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഡോക്ടറാണെന്നു നടിച്ച് യുവാക്കളുമായി അടുപ്പത്തിലായി വിവാഹം കഴിച്ച ശേഷം സ്വർണവും പണവുമായി പെട്ടെന്നു കടന്നുകളയുന്നതായിരുന്നു പതിവ്.

പുത്തൂർ സ്വദേശി നെപ്പോളിയൻ, ചിദംബരം ഗോൾഡൻ നഗറിലെ രാജ, സിർകാഴി സ്വദേശി ശിവചന്ദ്രൻ എന്നിവർക്കു പുറമേ സേലം സ്വദേശിയായ യുവാവിനെയും ഇവർ വിവാഹം കഴിച്ചതായി കണ്ടെത്തി. സിർക്കാഴിയിലെ ശിവചന്ദ്രനുമായുള്ള വിവാഹത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ കണ്ടതിനെ തുടർന്നു പുത്തൂർ സ്വദേശി നെപ്പോളിയൻ പരാതി നൽകുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img