
ചാലക്കുടിയിൽ അടുക്കളയിൽ തീ പടർന്നുണ്ടായ അപകടത്തിൽ മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മീനു (37) മരിച്ചു. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മീനു. തിങ്കളാഴ്ച രാവിലെ ഭർതൃമാതാവിനൊപ്പം ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ മീനു, വീട്ടിലെത്തിയ ഉടൻ അടുക്കളയിലേക്ക് കയറുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് അടുക്കളയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതും, തുടർന്ന് തീ ആളിപ്പടരുന്നത് കാണുന്നതും.അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവെച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും, ഗുരുതരമായി പൊള്ളലേറ്റ മീനു സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ച മീനുവിന്റെ ഭർത്താവ് ജിബിൻ വിദേശത്താണ്.
Photo Courtesy - Google










