06:04am 21 January 2025
NEWS
പ്രസവ ശേഷം വാർഡിലേക്ക് മാറ്റവെ ലിഫ്റ്റ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം

06/12/2024  12:38 PM IST
nila
പ്രസവ ശേഷം വാർഡിലേക്ക് മാറ്റവെ ലിഫ്റ്റ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം

പ്രസവ ശേഷം വാർഡിലേക്ക് മാറ്റവെ ലിഫ്റ്റ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മീററ്റിൽ ലോഹിയ നഗറിലെ ക്യാപിറ്റൽ ഹോസ്പിറ്റലിലാണ് സംഭവം. കരിഷ്മ എന്ന യുവതിയാണ് വെള്ളിയാഴ്ച്ചയുണ്ടായ അപകടത്തിൽ മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. 

പ്രസവശേഷം യുവതിയെ വാർഡിലേക്ക് മാറ്റാനായി കൊണ്ടുപോകവെ ലിഫ്റ്റിന്റെ കേബിൾ തകർന്നാണ് അപകടമുണ്ടായത്. കരിഷ്മയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റിരുന്നു. 

അപകടമുണ്ടായി 45 മിനിറ്റിന് ശേഷം ലിഫ്റ്റിന്റെ വാതിൽ തകർത്താണ് ആശുപത്രി ഇവരെ പുറത്തെടുത്തത്. കരിഷ്മയെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കരിഷ്മയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img