NEWS
വഞ്ചിനാട് എക്സ്പ്രസിൽ ഓടിക്കയറാൻ ശ്രമിച്ച യുവതി ട്രെയിനിനടിയിൽ വീണ് മരിച്ചു
30/04/2026 09:35 AM IST
nila

കൊച്ചി: ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പിയാണ് (35) മരിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
പുലർച്ചെയുള്ള വഞ്ചിനാട് എക്‌സ്‌പ്രസിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. ട്രെയിൻ ഓടിതുടങ്ങിയപ്പോൾ ചിപ്പി ഇതിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കാൽവഴുതി ട്രെയിനിനടിയിൽ വീണു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











