08:52pm 26 November 2026
NEWS
കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം
26/11/2026  08:15 PM IST
nila
കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം

 

തൃശൂർ: 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. ഗുരുവായൂർ കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

വീട്ടിൽ കസേരയിലിരുന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെയാണ് ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്കാരച്ചടങ്ങുകൾ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img