11:47am 23 September 2026
NEWS
കയ്യിലെ കൊഴുപ്പ് നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപണം
23/09/2026  06:44 AM IST
nila
കയ്യിലെ  കൊഴുപ്പ് നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപണം

തിരുവല്ല: കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ 45കാരി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. വിദ്യയാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഈ മാസം 16നാണ് വിദ്യ കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് വിദ്യ മരിച്ചത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ചികിത്സയിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക് അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് ആരോഗ്യനില ഗുരുതരമായതെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.

വിദ്യയുടെ ഭർത്താവ് എസ്. സന്തോഷ്. മക്കൾ: സിദ്ധാർഥ്, സംഗീത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img