09:01pm 22 September 2026
NEWS
ഓടുന്ന ബസിൽ യുവതി പ്രസവിച്ച ആൺകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു
16/07/2025  12:00 PM IST
nila
ഓടുന്ന ബസിൽ യുവതി പ്രസവിച്ച ആൺകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു

ഓടുന്ന ബസിൽവെച്ച് യുവതി ആൺകുഞ്ഞിന് ജന്മംനൽകി. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.  മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് യുവതിയും യുവാവും ചേർന്ന് മനുഷ്യത്വമില്ലാത്ത പ്രവർത്തി ചെയ്തത്. റിഥിക എന്ന യുവതിയേയും ഒപ്പമുണ്ടായിരുന്ന അൽത്താഫ് എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പമുള്ള യുവാവ് ഭർത്താവാണെന്ന് യുവതി പറയുന്നുണ്ടെങ്കിലും ഇതിന് തെളിവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ചൊവ്വാഴ്ച രാവിലെ 6.30 ഓടെ ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പർ ബസിനുള്ളിൽവെച്ചാണ് റിഥിക പ്രസവിച്ചത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയിൽ പൊതിഞ്ഞ് റോഡിലേക്ക് എറിയു‌കയായിരുന്നു. ബസിനുള്ളിൽ നിന്നും എന്തോപുറത്തേക്ക് വീഴുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ അന്വേഷിച്ചപ്പോൾ യുവതി ഛർദ്ദിച്ചതാണ് എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന അൽത്താഫ് പറഞ്ഞത്. 

പിന്നീട് റോഡിൽ വീണുകിടക്കുന്ന കുഞ്ഞിനെ ഒരു വഴിയാത്രക്കാരനാണ് കണ്ടത്. അയാൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പക്ഷേ കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ റിഥികയേയും അൽത്താഫിനേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

കുട്ടിയെ വളർത്താനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് വലിച്ചെറിഞ്ഞത് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇരുവരും പൂനെയിൽ ഒന്നരവർഷമായി ഒരുമിച്ച് കഴിയുകയാണെന്നും വിവാഹിതരാണെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള ഒരു തെളിവും അവരുടെ പക്കൽ ഇല്ലെന്നും പൊലീസ് പറയുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img