12:45am 18 January 2026
NEWS
യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
12/12/2025  04:58 PM IST
nila
യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം.  കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുപത്തഞ്ചുകാരിയായ ഫാത്തിമത് നസ്ബീനയെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടൻതന്നെ ഫാത്തിമത്തിനെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ മാതാവാണ് ഫാത്തിമത് നസ്ബീന. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. മരണത്തില്‍ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img