NEWS
പരിയാരം മെഡിക്കൽ കോളജിൽ യുവതി തൂങ്ങിമരിച്ചു
13/11/2025 12:36 PM IST
nila

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്. അമിത അളവിൽ ഗുളിക കഴിച്ച് അവശയായതിനെത്തുടർന്ന് ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ചത്.
നാലാം നിലയിലെ 401 വാർഡിലെ ശുചിമുറിയിൽ രാവിലെ ഒൻപത് മണിയോടെയാണ് തൂങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: സന്തോഷ്. മകൻ: യദുനന്ദ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










